എസ് ബി ഐയുടെ ഭ്രാന്തന്‍ നയത്തെ ന്യായീകരിക്കാനാവില്ലെന്ന് തോമസ് ഐസക്

Posted on: May 11, 2017 2:55 pm | Last updated: May 12, 2017 at 11:42 am

തിരുവനന്തപുരം: എസ് ബി ഐയുടെ ഭ്രാന്തന്‍ നയത്തെ ന്യായീകരിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എസ്ബിഐ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ഐസക് പറഞ്ഞു. എടിഎം ഉപയോഗത്തിനും മുഷിഞ്ഞ നോട്ട് മാറുന്നതിനും അടക്കം എല്ലാ പണമിടപാടുകള്‍ക്കും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ജനങ്ങളെ പിഴിയുന്ന നയത്തിന്റെ ഭാഗമാണ് എസ്ബിഐയുടെ പുതിയ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.