Connect with us

National

എസ്ബിഐയുടെ സര്‍വ്വീസ് ചാര്‍ജ് കൊള്ള; ഒരു എടിഎം ഇടപാടിന് 25 രൂപ ഈടാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ അടുത്ത മാസം(ജൂണ്‍ ഒന്നു മുതല്‍) സൗജന്യം എ.ടി.എം സേവനങ്ങളില്ല. ഒരു എ.ടി.എം ഇടപാടിന് 25 രൂപ ഈടാക്കുമെന്നാണ് എസ്.ബി.ഐ അധിതൃതര്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ മാസം അഞ്ചു തവണ എ.ടി.എം ഇടപാടുകള്‍ സൗജന്യമായിരുന്നു. ഇതിന് ശേഷമാണ് നിരക്ക് ഈടാക്കിയിരുന്നത്. റൂപേ കാര്‍ഡ് അല്ലാത്ത കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതിന് പണം ഈടാക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാനാവൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം.

Latest