Connect with us

National

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയില്‍ തിങ്കളാഴ്ച വാദം തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് വാദം. ഹരീഷ് സാല്‍വേ ഇന്ത്യക്കായി വാദിക്കും.

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധ ശിക്ഷ ഇന്നലെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു. ചാരനെന്ന് ആരോപിച്ച് കഴിഞ്ഞ മാസം പാകിസ്ഥാന്‍ കോടതിയാണ് കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്ത്യയുടെ ഈ അപ്പീലിലാണ് കോടതിയുടെ നടപടി. 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്താനില്‍ നിന്നാണ് പാകിസ്ഥാന്‍ കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തത്.

Latest