എസ് എസ് എഫ് പാലക്കാട് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അലി മുഹമ്മദിന് ഡോക്റ്ററേറ്റ്

Posted on: May 9, 2017 11:26 pm | Last updated: May 9, 2017 at 11:26 pm

കോഴിക്കോട്: എസ് എസ് എഫ് പാലക്കാട് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് അലി മുഹമ്മദിന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്റ്ററേറ്റ്. കോയമ്പത്തൂര്‍ കാര്പഗം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജൂനിയര്‍ റിസര്‍ച്ച് ഫേലോഷിപ്പോടുകൂടിയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. രക്താര്‍ബുധം (ലുക്കീമിയ) ചെറുക്കാനുള്ള റോഡനിന്‍ സംയുക്തങ്ങളുടെ കഴിവിനെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്.

കക്കോട്ടു പീടികക്കല്‍ സുലൈമാന്‍ ഫൈസി സുഹറ ദമ്പതികളുടെ മകനായ അലി മൂന്നാം ക്ലാസ് മുതല്‍ സുന്നി ബാല സംഘം പ്രവര്‍ത്തകനാണ്.
അലി മുഹമ്മദിനെ എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിണ്ടിക്കേറ്റ് അഭിനന്ദിച്ചു.