കാരുണ്യത്തിന്റെ സന്ദേശം നല്‍കി ‘സ്‌നേഹസ്പര്‍ശം’

Posted on: May 9, 2017 10:30 pm | Last updated: May 9, 2017 at 10:05 pm
ക്യു നെസ്റ്റ് സ്‌നേഹ സ്പര്‍ശം പരിപാടിയില്‍ ഡോ. രജിത് കുമാറിന് ഉപഹാരം സമര്‍പ്പിക്കുന്നു

ദോഹ: സ്വാന്തന പരിചരണ രംഗത്ത് ഐ എസ് ഒ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ സന്നദ്ധ സംഘടനയായ കൊയിലാണ്ടി നെസ്റ്റ് ഖത്വര്‍ ചാപ്റ്റര്‍, ക്യു നെസ്റ്റ് ആറാം വാര്‍ഷികത്തോടനുബന്ധിച്ചു ദോഹയില്‍ നടത്തിയ സ്‌നേഹസ്പര്‍ശം പരിപാടിയില്‍ കുടുംബങ്ങളുള്‍പ്പടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ഡോ. രജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി കൗണ്‍സിലര്‍ രാജേഷ് കംബ്ലെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്‌റഫ് കെ പി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ എന്‍ ഇ അബ്ദുല്‍ അസീസ് ആമുഖ പ്രഭാഷണം നടത്തി. ക്യു നെസ്റ്റ് പ്രസിഡന്റ് വി പി ബഷീര്‍, ജനറല്‍ സെക്രട്ടറി എം ടി ഹമീദ്, നെസ്റ്റ് കൊയിലാണ്ടി പ്രസിഡന്റ് അബ്ദുല്ല കുരുവഞ്ചേരി, ജനറല്‍സെക്രട്ടറി ടി കെ യൂനുസ്, ശുഐബ് പി കെ, കെ നെസ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാലിക്ക്, നിയാര്‍ക്ക് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സ്വാലിഹ് ബാത്ത, രാമന്‍ നായര്‍, കെ കെ വി മുഹമ്മദലി, ഇ പി അബ്ദുര്‍റഹ്മാന്‍, ശാഫി ഹാജി, ടി കെ മുസ്തഫ, ഫൈസല്‍ മൂസ, ഹംസ കെ കെ, മുസ്തഫ എം വി, സിറാജ് എ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കോയിലാണ്ടിയില്‍ ഭിന്നശേശിയുള്ള കിട്ടികള്‍ക്കായി തുടങ്ങുന്ന നെസ്റ്റ് ഇന്റര്‍നാഷനല്‍ റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) വെബ്‌സൈറ്റ് മുഹമ്മദ് ഈസ പ്രകാശനം ചെയ്തു. എഫ് ബി പേജ് ഗഷാം എം ഡി ആര്‍ പി മുഹമ്മദ് തുറന്നു. ഡോ. രജിത്കുമാറിന് ഇഖ്ബാല്‍ പാലോറ ഉപഹാരം നല്‍കി. കുട്ടികള്‍ക്കുള്ള വിവിധ പെന്റിംഗ് മത്സരങ്ങള്‍ റാഷിദ് സമസ്യ, റഫീഖ് ഇയ്യത്തു കുനിയില്‍, അന്‍വര്‍ സാദത്ത്, മുനീര്‍ എന്‍ കെ, മുഹമദ് അലി മനാര്‍ നിയന്ത്രിച്ചു. സമ്മാന വിതരണം ശകീദ് കെ അബ്ബാസ്, അബ്ദുല്ല നാദാപുരം, മജീദ് കുണ്ടന്‍, നബീല്‍ നന്തി, ശഹ്ജര്‍ അലി, ഹാഷിം എന്‍ ഇ, അബ്ദുര്‍റഹ്മാന്‍, ജാഫര്‍ മുനഫര്‍, ഷാനിദ്, റിയാസ് ഹംസ, നബീല്‍ അബ്ദുല്‍, ഷഹീര്‍ കെ എസ്, ജലീല്‍ ചൊല, മുസ്തഫ എലത്തൂര്‍ എന്നിവര്‍ നിര്‍വഹിച്ചു.