Connect with us

National

കൊള്ള തുടര്‍ക്കഥ; ജമ്മു ആന്‍ഡ് കശ്മീര്‍ ബേങ്ക് പണമിടപാടുകള്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ ബേങ്ക് കൊള്ളയടിക്കുന്നത് തുടര്‍ക്കഥയായ സാഹചര്യത്തില്‍ പണമിടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ബേങ്ക് തീരുമാനിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലെ 40തോളം ബ്രാഞ്ചുകളിലാണ് പണമിടപാടുകള്‍ നിര്‍ത്തിവെച്ചത്. ബേങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഉപഭോക്താക്കള്‍ക്ക് പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയില്ല. കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ ആറ് ബേങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ചൊവ്വാഴ്ച കുല്‍ഗാമില്‍ ബേങ്കിലെക്ക് പണവുമായി പോയ വാന്‍ ആക്രമിച്ച് അഞ്ച് പോലീസുകാരെയും രണ്ട് ബേങ്ക് സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.