കോണ്‍ഗ്രസ് അപമാനിച്ചു: ജോസ് കെ മാണി

Posted on: May 5, 2017 2:10 pm | Last updated: May 5, 2017 at 2:53 pm

കോട്ടയം: കേരള കോണ്‍ഗ്രസിനെ അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിനൊപ്പം ചേര്‍ന്നതെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രാദേശിക തീരുമാനം മാത്രമായിരുന്നു. ധാരണകള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. അല്ലാതെ ഒരു വിഭാഗം മാത്രം ധാരണ പാലിക്കണമെന്ന് പറയുന്നത് ശരിയല്ല. പ്രദേശികമായി സി പി എമ്മുമായി കൂട്ടുകൂടുകയെന്നത് വലിയ കാര്യമല്ല. അത് കോണ്‍ഗ്രസും ചെയ്തിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.