Connect with us

National

ഇന്ത്യ മതേതര രാഷ്ടം; ഔദ്യോഗിക മതമില്ലെന്നും യു എന്നില്‍ കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ജനീവ: ഇന്ത്യ മതേതര രാഷ്ടമാണെന്നും ഔദ്യോഗിക മതമില്ലെന്നും യു എന്നില്‍ അറ്റോര്‍ണി ജനറല്‍ മുകുല്‍ റോത്തഗി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങല്‍ വര്‍ധിക്കുന്നുവെന്ന പാക്കിസ്ഥാന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സംരക്ഷണം ഇന്ത്യന്‍ ഭരണ ഘടയുടെ അന്തസത്തയാണ്. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ രാജ്യം ഒരു പൗരനോടും വിവേചനം കാണിക്കുന്നില്ല. ഏത് മതത്തിലും വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടന പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ബോധ്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ ജുഡീഷ്യറി വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഭിന്നലിംഗക്കാര്‍ക്ക് തുല്ല്യ പരിഗണനയാണ് നല്‍കുന്നതെന്നും ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതിയുടെ പ്രവര്‍ത്തന സമിതിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Latest