Connect with us

Kerala

സെന്‍കുമാറിനെ ഡി ജി പിയായി ഉടന്‍ നിയമിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഉടന്‍ നിയമിച്ചേക്കുമെന്ന് സൂചന. ഇന്നോ നാളെയോ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ള തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. സെന്‍കുമാര്‍ നിയമനക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും വന്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണിത്. സെന്‍കുമാറിനെ ഡി ജി പിയായി പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം തള്ളിയിരുന്നു. മാത്രമല്ല, സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസും നല്‍കി. കോടതി ചെലവായ 25,000 രൂപ സര്‍ക്കാര്‍ കെട്ടിവെക്കണമെന്നുംവിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ, കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മറ്റ് പോംവഴികളില്ലാതായിരിക്കയാണ്.

Latest