Connect with us

Kerala

സുപ്രീം കോടതി ഉത്തരവ് സര്‍ക്കാറിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടി; സെന്‍കുമാറിനെ ഇന്ന് തന്നെ ഡി ജി പിയായി നിയമിക്കണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാറിന്റെ ദുരഭിമാനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിനെ ഇന്ന് തന്നെ ഡി ജി പിയായി നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശക്തമായ വിധി നല്‍കിയിട്ടും അനുസരിക്കാത്തതിന് സര്‍ക്കാറിന് കിട്ടിയ പ്രഹരമാണിത്. സംസ്ഥാനത്തെ പോലീസ് മേധാവി ആരെന്ന് നിയമസഭയില്‍ ചോദിച്ചിട്ട് പത്ത് ദിവസമായിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. കോടതി ഉത്തരവില്‍ വ്യക്തത ഇല്ലാതിരുന്നത് സര്‍ക്കാറിന് മാത്രമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest