സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി; ഹരജി തള്ളി; കോടതിയലക്ഷ്യ നോട്ടീസ്‌

>> കോടതി ചെലവായി 25000 രൂപ കെട്ടിവെക്കണം >> വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി
Posted on: May 5, 2017 11:03 am | Last updated: May 5, 2017 at 6:34 pm

ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ ഡി ജി പിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതി ചെലവായി 25,000 രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു. സെന്‍കുമാറിനെ ഡി ജി പിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.