ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി

Posted on: May 4, 2017 7:07 pm | Last updated: May 4, 2017 at 7:07 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സറായ ഓപ്പോ മൊബൈല്‍ കമ്പനിയുടെ പേര് ആലേഖനം ചെയ്താണ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോയുമായി 1,079 കോടിയുടെ അഞ്ച് വര്‍ഷത്തെ കരാറില്‍ ബി സി സി ഐ ഒപ്പുവെച്ചിരുന്നു. ജൂണില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് മുതല്‍ പുതിയ ജേഴ്‌സിയണിഞ്ഞാണ് താരങ്ങള്‍ കളത്തിലിറങ്ങുക.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ബി സി സി ഐ. സി ഇ ഒ രാഹുല്‍ ജോഹ്‌രി ജേഴ്‌സി പുറത്തിറക്കി. പഴയ ജേഴ്‌സിയില്‍ അധികം മാറ്റങ്ങളില്ലാത്തതാണ് പുതിയ ജേഴ്‌സി