National
സെെനികരുടെ തലയറുത്ത സംഭവം: പാക്കിസ്ഥാനെതിരെ തെളിവുണ്ടെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് മൃതദേഹം വികൃതമാക്കിയതിന് പിന്നില്‍ പാക്കിസ്ഥാന്‍ സൈനികര്‍ തന്നെയാണെന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് ഇന്ത്യ. ഇതിന് ഉത്തരവാദികളായ സൈനികര്‍ക്ക് എതിരെ പാക്കിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബംഗ്ലെ പറഞ്ഞു.
കൃഷ്ണ ഘട്ടി മേഖലയില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ കൊല്ലപ്പെട്ട സൈനികരുടെ രക്ത സാമ്പിളുമായി യോജിക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയവര്‍ പാക് അധീന കാശ്മീരില്‍ നിന്ന് വന്നതാണെന്നതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----



