മലയാളി മീഡിയ ഫോറ :പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Posted on: May 3, 2017 7:20 pm | Last updated: May 3, 2017 at 7:14 pm

കുവൈത്ത് സിറ്റി:കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറത്തിന്റെ (എം.എം.എഫ്) 201718വര്‍ഷത്തേക്കുള്ള ജനറല്‍ കണ്‍വീനറായി ടി.വി ഹിക്മത്തിനെയും (ദേശാഭിമാനി) കണ്‍വീനര്‍മ്മാരായി നിജാസ് കാസിം (റിപ്പോര്‍ട്ടര്‍ ടി.വി) ഗിരീഷ് ഒറ്റപ്പാലം (ജയ് ഹിന്ദ് ടിവി) എന്നിവരെയും തെരഞ്ഞെടുത്തു. സത്താര്‍ കുന്നിലാണ് ഓഡിറ്റര്‍.കഴിഞ്ഞ ദിവസം മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ സജീവ് കെ.പീറ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിന്നിട്ട ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവലോകനം ചെയ്ത യോഗം 201718 വര്‍ഷത്തേക്കുള്ള മീഡിയ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

പി.സി.ഹരീഷ്, സലീം കോട്ടയില്‍, തോമസ് മാത്യൂ കടവില്‍, സജീവ് കെ.പീറ്റര്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, അസീസ് തിക്കൊടി, നൌഫല്‍ മൂടാടി, നിക്‌സന്‍ ജോര്‍ജ്, അനില്‍ കെ.നമ്പ്യാര്‍ , മുഹമ്മദ് റിയാസ്, മുസ്തഫ ഹംസ, ഫാറൂഖ് ഹമദാനി, സത്താര്‍ കുന്നില്‍ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ്കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇസ്മായില്‍ പയ്യോളി, സാം പൈനുംമൂട്, സിദ്ധിക്ക് വലിയകത്ത്, ജലിന്‍ തൃപ്പയാര്‍, റെജി ഭാസ്‌കര്‍, ഹബീബ് മുറ്റിച്ചൂര്‍ എന്നിവര്‍ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അധ്യക്ഷത വഹിച്ചചടങ്ങില്‍ ഇസ്മായില്‍ പയ്യോളി വാര്‍ഷികറിപ്പോര്‍ട്ടും, കണ്‍വീനര്‍ സലീം കോട്ടയില്‍ സ്വാഗതവും പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികള്‍ക്ക് യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫാറൂഖ് ഹമദാനി, ഹബീബ് മുറ്റിച്ചൂര്‍ എന്നിവര്‍ സംസാരിച്ചു. പുതുതായിതെരെഞ്ഞെടുക്കപ്പെട്ട ജനറല്‍ കണ്‍വീനര്‍ ടി.വിഹിക്മത്ത് നന്ദി പ്രകാശിപ്പിച്ചു.