Connect with us

National

നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ്: 55 കാരന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കല്ലുകൊണ്ട് ഇടിച്ചു കൊന്ന കേസില്‍ 55 കാരന്‍ നല്‍കിയ പുനഃപരിശോധന ഹരജി സുപ്രീം കോടതി തള്ളി.

പ്രതി വസന്ത സമ്പദ് ദുപാരെയാണ് ഹരജി നല്‍കിയത്. വിചാരണ കോടതി വിധിക്കെതിരെ ദുപാരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി വധശിക്ഷ വിധിച്ചത് അഭിഭാഷകന്റെ അഭാവത്തിലായിരുന്നുവെന്ന് പുനഃപരിശോധന ഹരജിയില്‍ ഇയാള്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഹരജിക്കാരന്റെ ചെയ്തി നികൃഷ്ടവും കിരാതവുമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് ഇയാളുടെ പുനഃപരിശോധനാ ഹരജി തള്ളിയത്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.