നാല് താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു

Posted on: May 3, 2017 5:07 pm | Last updated: May 3, 2017 at 5:07 pm

ഇസ്‌ലാമാബാദ്: നാല് താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. നിരപരാധികളെ കൊലപ്പെടുത്തിയ കേസിലും സൈന്യത്തെ ആക്രമിച്ച കേസിലും പ്രതികളായ ഭീകരരെയാണ് തൂക്കിലേറ്റിയതെന്ന് പാക് സൈന്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തെഹ്‌രിഖ്- ഇ താലിബാന്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകരായിരുന്നു ഇവര്‍. പാക്കിസ്ഥാനില്‍ നേരത്തെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ 2014ല്‍ 150തോളം കുട്ടികള്‍ കൊല്ലപ്പെട്ട പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമണത്തിന് ശേഷം വധശിക്ഷ പുനഃസ്ഥാപിച്ചു. പാക് താലിബാനായിരുന്നു ആക്രമണത്തിന് പിന്നില്‍. വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ 441 പേരെ തൂക്കിലേറ്റിയെന്ന് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.