ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിലേക്ക്

Posted on: May 3, 2017 1:11 pm | Last updated: May 3, 2017 at 1:11 pm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഈ ഭിന്നത. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് നടത്തിയ പരസ്യപ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നതകള്‍ പുതിയ തലത്തിലെത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കുമാര്‍ വിശ്വാസിന് ബന്ധമുണ്ടെന്ന് ആംആദ്മി പാര്‍ട്ടി യുവജന വിഭാഗം നേതാവ് വന്ദന സിങ്ങും ആരോപണമുന്നയിച്ചു.