സെൻകുമാറിന്റെ ഹർജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും

Posted on: May 2, 2017 11:41 am | Last updated: May 2, 2017 at 6:07 pm

ന്യൂഡല്‍ഹി: ഡിജിപിയായി പുനര്‍നിയമനം വൈകുന്നതിന് എതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഡിജിപി സ്ഥാനത്ത് തന്നെ വീണ്ടും നിയമിക്കാത്തത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

അതിനിടെ, സെന്‍കുമാറിനെ ഉടന്‍ ഡിജിപി സ്ഥാനത്ത് നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എജിയുടെ നിയമോപദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.