ഫിലിപ്പൈന്‍സ് പ്രസിഡന്റിന് ട്രംപിന്റെ ക്ഷണം

Posted on: May 1, 2017 12:06 am | Last updated: April 30, 2017 at 11:07 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗൊ ഡ്യുടെര്‍ടിനെ അമേരിക്കയിലേക്ക് ക്ഷണിച്ചു. ടെലിഫോണിലൂടെ ഇരുവരും നടത്തിയ സൗഹൃദ സംഭാഷണത്തില്‍ മയക്ക് മരുന്നിനെതിരെ ഡ്യുടെര്‍ട്ട് നടത്തുന്ന യുദ്ധവും ഉഭയകക്ഷി സഖ്യവും ചര്‍ച്ചയായെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.

നിരവധി പേരെ കൊന്നൊടുക്കിക്കൊണ്ട് ഡ്യുടെര്‍ട്ട് രാജ്യത്ത് നടത്തുന്ന യുദ്ധം അന്താരാഷ്ട്രതലത്തില്‍ അപലപിക്കപ്പെട്ടിരുന്നു. രാജ്യത്ത് മയക്ക് മരുന്നിനെതിരെ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളേയും ഉത്തര കൊറിയ മേഖലയിലുണ്ടാക്കിയ സുരക്ഷാ ഭീഷണി സംബന്ധിച്ചും ഇരുവരും വളരെ സൗഹാര്‍ദപരമായാണ് ആശയവിനിമയം നടത്തിയതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.