Connect with us

National

ഇന്ത്യ വിഐപികളുടെ രാജ്യമല്ലെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി വിഐപികള്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പുതിയ സന്ദേശം.

“വിഐപി” ക്ക് ബദലായി ഓരോ വ്യക്തിക്കും പ്രാധാന്യം നല്‍കുന്ന “ഇഐപി” (Every Person is Importent) എന്ന ആശയമാണ് നടപ്പിലാക്കേണ്ടതെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ അറിയിച്ചു.

നവ ഭാരതത്തിന്റെ അടയാളമായാണ് ഇഐപി വരുന്നത്‌.
രാജ്യത്തുടനീളമുള്ള വിഐപി കളുടെ വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയ കേന്ദ്ര നടപടിക്ക് പിന്നാലെയാണ് ഇത്തരമൊരു ആശയവുമായി പ്രധാനമന്ത്രി വരുന്നത്.

കാലാവസ്ഥാ വ്യതിയാനം ആശങ്കയുണ്ടെന്നും അതിനാല്‍ പ്രകൃതിയിലെ മാറ്റങ്ങള്‍ അറിഞ്ഞുജീവിക്കണമെന്നും രാജ്യത്തെ 125 കോടി ജനങ്ങളും ഒരു പോലെ പ്രധാനപ്പെട്ടവരാണെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ അറിയിച്ചു.