National
മുത്വലാക്ക് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് മോദി

ന്യൂഡല്‍ഹി: മുത്വലാക്ക് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിം സമുദായാംഗങ്ങള്‍ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. വിഷയത്തില്‍ പരിഹാരം കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മോദി പറഞ്ഞു. മുത്വലാഖ് വിഷയത്തില്‍ നിരവധി ചര്‍ച്ചകളാണ് അടുത്തിടെയായി ഉയര്‍ന്നുവരുന്നത്. രാജ്യത്തെ നിരവധിയായ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. മുത്വലാഖ് പോലെയുള്ള പ്രാചീന നിയമങ്ങള്‍ക്ക് അന്ത്യം വരുത്തുമെന്നും മോദി പറഞ്ഞു. കന്നഡ ഫിലോസഫര്‍ ബസവേശ്വര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
---- facebook comment plugin here -----