ഫിലിപ്പൈന്‍സില്‍ വന്‍ ഭൂചലനം

Posted on: April 29, 2017 11:49 am | Last updated: April 29, 2017 at 12:31 pm

മനില: ഫിലിപ്പൈന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഫിലിപ്പൈന്‍സ് കാലാവസ്ഥാ പഠന കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിണ്ട്‌നാഓ ദ്വീപിലാണ് ചലനമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയുണ്ടായ ഭൂചലനത്തില്‍ നിവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.