ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം

Posted on: April 28, 2017 8:35 pm | Last updated: April 28, 2017 at 8:35 pm

കൊല്‍ക്കത്ത: ഐ പി എല്ലില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ കൊല്‍ക്കത്ത വിജയപ്രയാണം തുടരുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വിജയക്കുതിപ്പ് നടത്തിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ട്ത്തില്‍ 160 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ 22 പന്തും ഏഴുവിക്കറ്റും ബാക്കിനില്‍ക്കെ കൊല്‍ക്കത്ത വിജയം കൈവരിച്ചു.

52 പന്തില്‍ പുറത്താകാതെ ഗൗതം ഗംഭീര്‍ 71 റണ്‍സും 33 പന്തില്‍ റോബിന്‍ ഉത്തപ്പ 59 റണ്‍സും നേടിയാണ് കൊല്‍ക്കത്തയെ മിന്നുന്ന ജയത്തിലെത്തിച്ചത്.

ജയത്തോടെ 14 പോയിന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേവലം നാല് പോയിന്റുള്ള ഡല്‍ഹി പട്ടികയില്‍ ഏറ്റവും അവസാനമാണ്.