Connect with us

Kerala

ഏഷ്യന്‍ ഗ്രാന്‍പ്രീ: നീനക്ക് സ്വര്‍ണം

Published

|

Last Updated

ജിയാസിംഗ്: ഏഷ്യന്‍ ഗ്രാന്‍പ്രീ രണ്ടാം പാദത്തില്‍ ഇന്ത്യ ആദ്യ സ്വര്‍ണമണിഞ്ഞു. ലോംഗ്‌ജംമ്പില്‍ മലയാളി താരം വി നീനയാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. അവസാന ജംമ്പില്‍ 6.37 മീറ്റര്‍ ദൂരം ചാടിയാണ് നീന സ്വര്‍ണം നേടിയത്. 6.37, 6.32, 6.32 എന്നിങ്ങനെയാണ് നീനയുടെ പ്രകടനം. ചൈനീസ് താരം സൂസിയോ ലിംഗ് വെള്ളി നേടി. നേരത്തെ ആദ്യ പാദ ലോംഗ്ജംമ്പില്‍ നീന വെള്ളി മെഡല്‍ നേടിയിരുന്നു. 25 കാരിയായ നീന കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിനിയാണ്.

വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക, വനിതകളുടെ ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗര്‍, പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര, വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് എന്നിവര്‍ വെള്ളി സ്വന്തമാക്കി. നീരജ് ചോപ്ര ലണ്ടനില്‍ നടക്കുന്ന ഐ എ എ എഫ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും സ്വന്തമാക്കി. ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി ആകെ ഏഴ് മെഡലുകളാണ് ആദ്യ പാദത്തില്‍ ഇന്ത്യക്ക് ലഭിച്ചത്. മൂന്നാം പാദം ഏപ്രില്‍ 30 മുതല്‍ ചൈനീസ് തായ്‌പെയില്‍ നടക്കും.