Connect with us

Gulf

സഊദി എണ്ണ കമ്പനി തകര്‍ക്കാനുള്ള ഹൂത്തി വിമതരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി

Published

|

Last Updated

ദമ്മാം: ജിസാനില്‍ സഊദിയുടെ എണ്ണ ശുദ്ധീകരണ ശാല ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ പദ്ധതിയിട്ട യെമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ നടത്തിയ ആക്രമണ ശ്രമം സഊദി വ്യോമ സേന തകര്‍ത്തു. ആളില്ലാ ബോട്ട് ഉപയോഗിച്ച് പ്ലാന്റില്‍ സ്‌ഫോടനം നടത്താനല്ല ശ്രമം സൈന്യം തകര്‍ക്കുകയായിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച് നിലയില്‍ ചെങ്കടലിലൂടെ സൗദി ജലാതിര്‍ത്തിയില്‍ എത്തിയ സ്പീഡ് ബോട്ട് ജിസാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് സൈന്യം തകര്‍ത്തത്.ജലാതിര്‍ത്തി കടക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സഊദി യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തുകയായിരുന്നു.സൗദി അറാംകോ പ്ലാന്റിന് 2.8 കിലോമീറ്റര്‍ അകലെ വെച്ചാണ് തകര്‍ത്തത്. 400,000 ബാരല്‍ ഉല്‍പാദനശേഷിയുള്ള പുതിയ റിഫൈനറിയാണ് ജിസാനില്‍ അരാംകോയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി വരുന്നത്.

ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂതികളാണെന്നു ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest