Kerala
നാഗര്‍കോവിലിന് സമീപം വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

നാഗര്‍കോവില്‍: തമിഴ്‌നാട്ടിലെ നാഗര്‍കോവിലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വട്ടപ്പാറ സ്വദേശി അനില്‍കുമാര്‍, അനില്‍കുമാറിന്റെ ആറുവയസ്സുകാരി മകള്‍, ഡ്രൈവര്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അനില്‍കുമാറും കുടുംബവും തിരുവന്തപുരത്ത് നിന്ന് കന്യാകുമാരിക്ക് പോകുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിലാണ്.
---- facebook comment plugin here -----