Connect with us

National

ദിനകരനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചിഹ്‌നമായ “രണ്ടില” ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് ടി ടി വി ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ദിനകരനെ കസ്റ്റഡിയില്‍ വിട്ടത്. എ ഐ ഡി എം കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് ദിനകരന്‍. രണ്ടില ചിഹ്‌നം എ ഐ ഡി എം കെ അമ്മ വിഭാഗത്തിന് ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് ചൊവ്വാഴ്ച അര്‍ധ രാത്രിയാണ് ദിനകരനെ അറസ്റ്റ് ചെയ്തത്. ദിനകരനൊപ്പം അറസ്റ്റിലായ കൂട്ടാളി മല്ലികാര്‍ജുനയെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.