Connect with us

Gulf

മലേറിയക്കെതിരെ ബോധവത്കരണവുമായി എച്ച് എം സി

Published

|

Last Updated

ദോഹ: മലേറിയ രോഗത്തിനെതിരെ ബോധവത്കരണം വ്യാപാകമാക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി). ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ലോക മലേറിയ ദിനത്തോടനുബന്ധിച്ചാണ് എച്ച് എം സിയുടെ സംരംഭം.
പ്രതിവര്‍ഷം നാലുലക്ഷം പേര്‍ മരണത്തിനു കീഴടങ്ങുന്ന മലേറിയയില്‍ നിന്നും സമൂഹത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ദിനാചരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നത്. മലേറിയ ഖത്വറില്‍ ഭീഷണി ഉയര്‍ത്തുന്ന രോഗമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രതിവര്‍ഷം നൂറു കണക്കിനാളുകളില്‍ മലേറിയ ബാധ കണ്ടെത്തുന്നുണ്ട്. രാജ്യത്തിനു പുറത്ത് യാത്ര ചെയ്യുന്നവരിലൂടെയാണ് രാജ്യത്ത് രോഗമെത്തുന്നത്.
കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്. മരണത്തിനു വരെ കാരണമാകുന്ന രോഗം ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനളുകളില്‍ പിടിപെടുന്നു. ആയിരങ്ങള്‍ മരിക്കുകയും ചെയ്യുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗബാധ കണ്ടു വരുന്നത്. 2000 മുതലാണ് ലോകാരോഗ്യ സംഘടന മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറച്ചത്. മലമ്പ്രദേശങ്ങളിലെ വാസം ഒഴിവാക്കിയും ജനവാസ പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഇല്ലാതാക്കുന്നതുമൊക്കെ കൊതുകുകള്‍ പെരുകുന്നതും അതുവഴി രോഗം പടരുന്നതും ഇല്ലായ്മ ചെയ്യാമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

കൊതുകുകളെ അകറ്റുന്നതിനുള്ള കീടനാശിനികളും വലകളും ഉപയോഗിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങള്‍ ധരിച്ചും രാത്രിയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കിയും മലേറിയയെ തടയാം. പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഡോക്ടര്‍മാരോട് ഉപദോശം തേടി മതിയായ മുന്‍കരുതലുള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

---- facebook comment plugin here -----

Latest