സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എം എം മണിക്ക് രൂക്ഷ വിമര്‍ശനം

Posted on: April 25, 2017 9:03 pm | Last updated: April 25, 2017 at 9:45 pm

തിരുവനന്തപുരം: മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

മന്ത്രിയുടെ പ്രസ്താവനകള്‍ നിരന്തരം സര്‍ക്കാറിനും പാര്‍ട്ടിക്കും തലവേദനയുണ്ടാക്കുന്നതിനാലാണ് സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനം. കടുത്ത നടപടികള്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്