ആകാശം കീഴടക്കാന്‍ ഇനി മെയ്ഡ് ഇന്‍ ചൈന വിമാനങ്ങളും

Posted on: April 25, 2017 8:46 pm | Last updated: April 25, 2017 at 8:46 pm

പാരിസ്/ഷാംഗ്ഹായ്: എന്തും ഏതും നിര്‍മിക്കുന്ന ചൈന ഒടുവില്‍ വിമാന നിര്‍മാണ രംഗത്തേക്കും കടക്കുന്നു. ചൈനീസ് നിര്‍മിത വിമാനം ഉടന്‍ ആകാശത്ത് വട്ടമിടും. ചൈന ആദ്യമായി നിര്‍മിച്ച യാത്രാ വിമാനത്തിന്റെ ഗ്രൗണ്ട് ടെസ്റ്റ് ആരംഭിച്ചുകഴിഞ്ഞു. ഏറെക്കാലമായി വിമാനനിര്‍മാണത്തെക്കുറിച്ച് ചൈന പറയുന്നുണ്ടെങ്കിലും ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായത്.

158 സീറ്റുകളുള്ള സി 919 എന്ന ചൈനയുടെ ആദ്യ വിമാനത്തെക്കുറിച്ച് 2015ലാണ് ചൈന ആദ്യമായി സൂചന നല്‍കിയത്. എയര്‍ബസും ബോയിംഗ് റഷ്യയും അരങ്ങുവാഴുന്ന വിമാന നിര്‍മാണ മേഖലയിലാണ് ചൈനയും അരങ്ങേറുന്നത്. ഫ്ഞ്ച് – യുഎസ് വിതരണക്കാരായ സിഎഫ്എം ഇന്റര്‍നാഷണലില്‍ നിന്നാണ് ചൈന വിമാന എന്‍ജിന്‍ വാങ്ങുന്നത്.