മദ്‌റസ അധ്യാപകന്റെ കൊലപാതകം: ലക്ഷ്യമിട്ടത് വര്‍ഗീയ കലാപമെന്ന് മുഖ്യമന്ത്രി

Posted on: April 25, 2017 2:13 pm | Last updated: April 25, 2017 at 4:55 pm

തിരുവനന്തപുരം: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍ എസ് എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണ്. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളും ചെറിയ കുട്ടികളും വരെ ഇതില്‍ പങ്കാളികളാകുന്നു. ഇതുവഴി സാംസ്‌കാരിക ഉന്നമനം സാധ്യമാകില്ല. മറിച്ച് മാനുഷിക മൂല്യങ്ങള്‍ ചോര്‍ന്നുപോകുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്ര ഭൂമിയിലും ഇത്തരം ആയുധ പരിശീലനം നടക്കുന്നുണ്ട്.

കാസര്‍കോട് മദ്‌റസ അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരാണ് കൊലപാതകം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.