Connect with us

National

മലേഗാവ് സ്‌ഫോടനം: പ്രജഞാ സിംഗിന് ജാമ്യം

Published

|

Last Updated

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ സ്വാധി പ്രജ്ഞാ സിംഗിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ രഞ്ജിത് മോര്‍, ശാലിനി ഫാന്‍സല്‍ക്കാര്‍ എന്നിവരങ്ങിയ ബഞ്ചാണ് പ്രജ്ഞാ സിംഗിന്റെ ഹരജി പരിഗണിച്ചത്. ജാമ്യത്തുകയായി അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം. പാസ്‌പോര്‍ട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിക്കണം, ആവശ്യപ്പെടുമ്പോള്‍ എന്‍ ഐ എക്ക് മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയും കരസേന മുന്‍ ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ നേതാവാണ് പ്രജ്ഞാ സിംഗ് താക്കൂര്‍.

2008 സെപ്തംബറിലുണ്ടായ മലേഗാവ് സ്‌ഫോടനക്കേസില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest