ഉത്തേജക പരിശോധനയില്‍ സുബ്രതാപാല്‍ പരാജയപ്പെട്ടു

Posted on: April 25, 2017 11:44 am | Last updated: April 25, 2017 at 11:44 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയില്‍ വെച്ച് നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് മുന്‍ ഇന്ത്യന്‍ ടിം ക്യാപ്റ്റന്‍ കൂടിയായ സുബ്രതാ പാല്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇക്കാര്യം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കൗശല്‍ ദാസ് സ്ഥിരീകരിച്ചു. ഇക്കാര്യം സുബ്രതാപാല്‍ അംഗമായ ഐ ലീഗ് ക്ലബ്ബായ ഡി എസ് കെ ശിവാജിന്‍സിനെ അറിയിച്ചിട്ടുണ്ടെന്ന് കൗശല്‍ ദാസ് പറഞ്ഞു.
സുബ്രതാ പാല്‍ അംഗമായ ഇന്ത്യന്‍ ടീം കമ്പോഡിയക്കെതിരെയുള്ള സൗഹൃദ മത്സരവും മ്യാന്‍മറിനെതിരായ എ എഫ് സി ഏഷ്യന്‍ കപ്പും കളിക്കാന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പാണ് പരിശോധന നടത്തിയത്.

ALSO READ  വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്ന് എ ടി കെക്കെതിരെ