ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കെ. വിശ്വനാഥിന്

Posted on: April 24, 2017 8:20 pm | Last updated: April 24, 2017 at 10:24 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രശസ്ത സംവിധായകനും നടനുമായ കെ. വിശ്വനാഥിന്. പത്തുലക്ഷം രൂപയും സ്വര്‍ണപ്പതക്കവുമാണ് പുരസ്‌കാരം. മെയ് മൂന്നിന് രാഷ്ട്രപതി പ്രണാബ് കുമാര്‍മുഖര്‍ജി ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ ഉയര്‍ച്ചക്കായി കെ വിശ്വനാഥ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി
അമ്പതോളെ സിനിമകള്‍ വിശ്വനാഥ് സംവിധാനം ചെയ്തിട്ടുണ്ട്. സപ്തദി, ശങ്കരാഭരണം,നഗര സംഗമം, ചിലങ്ക എന്നീ മലയാള സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ദേശീയ അവാര്ഡുകള്‍ വിശ്വനാഥിനെ തേടിയെത്തിയിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here