Connect with us

National

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ എന്ന രാജേന്ദ്ര സദാശിവ് നിഖല്‍ജി അടക്കമുള്ളവര്‍ കുറ്റക്കാര്‍. ന്യൂഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഛോട്ടാ രാജന് പുറമെ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജയശ്രീ ദത്താത്രെ രാഹതെ, ദീപക്ക് നട്‌വര്‍ ലാല്‍ ഷാ, ലളിത ലക്ഷ്മണന്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
1998-99 കാലത്ത് ഛോട്ടാരാജന്‍ ബെംഗളൂരുവില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുവെന്നാണ് കേസ്. മോഹന്‍ കുമാര്‍ എന്ന പേരിലായിരുന്നു വ്യാജ പാസ്‌പോര്‍ട്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജന്‍ അടക്കമുള്ളവര്‍ക്കെതിരെ സി ബി ഐ ചുമത്തിയത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, ലഹരി കടത്ത് എന്നിവ സംബന്ധിച്ച് 85 കേസുകളാണ് ഛോട്ടാ രാജന്റെ പേരിലുള്ളത്. 2015ല്‍ ഇന്തോനേഷ്യന്‍ പോലീസ് പിടികൂടിയ ഛോട്ടാ രാജനെ പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു.

---- facebook comment plugin here -----

Latest