ഡെയ്ന്‍ ബ്രാവോ ഐ പി എല്ലിനില്ല; ഗുജറാത്തിന് തിരിച്ചടി

Posted on: April 24, 2017 2:46 pm | Last updated: April 24, 2017 at 2:46 pm
SHARE

ന്യൂഡല്‍ഹി: ഐ പി എല്‍ പത്താം സീസണില്‍ മങ്ങിയ ഫോമില്‍ തുടരുന്ന ഗുജറാത്ത് ലയണ്‍സിന് തിരിച്ചടി. വെസ്റ്റിന്‍ഡീസ് ആള്‍ റൗണ്ടര്‍ പരുക്കേറ്റ ഡെയ്ന്‍ ബ്രാവോ ശേഷിക്കുന്ന മത്സരങ്ങളിലും ഗുജാറാത്തിനായി കളത്തിലിറങ്ങില്ല.

ഇക്കാര്യം ടീം ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന സ്ഥിരീകരിച്ചു. പരുക്കില്‍ നിന്ന് മുക്തമാകുന്ന മുറക്ക് ബ്രാവോ രണ്ടാം ഘട്ടത്തില്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. ബിഗ് ബാഷ് ലീഗിനിടെയാണ് ബ്രാവോക്ക് പരുക്കേറ്റത്. ബ്രാവോക്ക് പകരക്കാരനെ ഉടന്‍ ടീമിലെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here