Connect with us

Malappuram

മലപ്പുറത്ത് സി പി എം പ്രവര്‍ത്തകന്റെ കടക്ക് മുമ്പില്‍ മലാഭിഷേകം

Published

|

Last Updated

പെരിന്തല്‍മണ്ണ: സി പി എം പ്രവര്‍ത്തകന്റെ കടക്ക് മുമ്പില്‍ മലാഭിഷേകം. ഓരോടം പാലം സി പി എം അംഗം പാറത്തൊടി ഇബ്‌റാഹിമിന്റെ തിരൂര്‍ക്കാട് സ്‌കൂള്‍ പടിയിലെ കടയുടെ ഷട്ടറിലും പൂട്ടിലും വരാന്തയിലുമാണ് മലംപുരട്ടിയ നിലയില്‍ കണ്ടത്.

ഇന്നലെ കട തുറക്കാനെത്തിയപ്പോഴാണ് ഇത് കണ്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതല്‍ ഈ ഭാഗങ്ങളില്‍ ഇരുവിഭാഗം തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മങ്കട പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി വൈ എസ് പിക്ക് സി പി എം പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രതികാരമെന്നൊണമാവാം കടക്ക് മുമ്പില്‍ മല പ്രയോഗം നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇബ്‌റാഹിം പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രവണതക്കെതിരെ സി പി എം തിരൂര്‍ക്കാട് ലോക്കല്‍ കമ്മിറ്റി മറ്റൊരു പരാതിയും ഡി വൈ എസ് പിക്ക് നല്‍കി.

Latest