Connect with us

National

പോലീസിന്റെ വിലക്ക് മറികടന്ന് മുംബൈയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം

Published

|

Last Updated

മുംബൈ: ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വന്‍ യൂത്ത് മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ചിന് പൊലീസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നാണ് ഡിവൈഎഫ്‌ഐയുടെ ആവേശോജ്വല മാര്‍ച്ച്. ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ചിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കുന്നത്.

ഗുജറാത്ത് കലാപത്തിന്റെ സംഘപരിവാര്‍ ഭീകരതയുടെ മുഖമായി പ്രചരിക്കുകയും പിന്നീട് മനംമാറി മനുഷ്യ സാഹോദര്യന്റെ പ്രചാരകനായി മാറുകയും ചെയ്ത അശോക് മോച്ചി, ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷക് സേനയുടെ മര്‍ദ്ദനത്തിനിരയായ കാലി കച്ചവടക്കാരായ ദളിതര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ആനന്ദ് പട്വദ്ധന്‍, ജാവേദ് ആനന്ദ്, ഇര്‍ഫാന്‍ എഞ്ചിനീയര്‍, ഡോ. രാംകുമാര്‍ തുടങ്ങിയ പ്രമുഖരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.