Connect with us

Business

റബ്ബര്‍ തിരിച്ചുവരവിന്റെ പാതയില്‍; കുരുളക് തകര്‍ച്ചയിലേക്ക്

Published

|

Last Updated

കൊച്ചി: രാജ്യാന്തര റബ്ബര്‍ വിപണി തിരിച്ചു വരവിന് ഒരുങ്ങുന്നു. കുരുമുളകിന് വില തകര്‍ച്ച, ഇറക്കുമതി ഭീഷണി ഉയര്‍ത്തുന്നു. വെളിച്ചെണ്ണക്ക് ആവശ്യം കുറഞ്ഞു, വിപണി പ്രതിസന്ധിയില്‍. സ്വര്‍ണം ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍. രാജ്യാന്തര വിപണിയില്‍ റബ്ബര്‍ തുടര്‍ച്ചയായ അഞ്ചാം വാരത്തിലും തളര്‍ന്നു. ഷീറ്റ് വില ഏറ്റവും താഴ്ന്ന തലത്തിലേക്ക് നീങ്ങിയത് വ്യവസായികളെ ചരക്ക് സംഭരിക്കാന്‍ പ്രേരിപ്പിച്ചു. ജപ്പാന്‍, ചൈന, സിംഗപൂര്‍ മാര്‍ക്കറ്റുകളില്‍ റബ്ബര്‍ അവധി നിരക്കുകള്‍ വെളളിയാഴ്ച്ച തിരിച്ചു വരവിന് ശ്രം തുടങ്ങി. ടോക്കോം എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ അവധി കിേലാ 14 യെന്‍ വര്‍ധിച്ചു. വാരമധ്യം 200 യെന്നിലേക്ക് അടുത്ത ആഗസ്റ്റ് അവധി ക്ലോസിംഗില്‍ 216 ലേക്ക് കയറിയതും പ്രതീക്ഷ പകരുന്നു. ടോക്കോമില്‍ ഈ വര്‍ഷം റബ്ബര്‍ വില 19 ശതമാനം ഇടിഞ്ഞു.
വിദേശ മാര്‍ക്കറ്റുകള്‍ ചുടുപിടിക്കുമെന്ന തോന്നല്‍ ഇന്ത്യന്‍ ടയര്‍ കമ്പനികളെ സംസ്ഥാനത്തെ വിപണികളിലേയ്ക്ക് അടുപ്പിച്ചു. എന്നാല്‍ ഈ അവസരത്തിലും വില ഇടിക്കാനാണ് അവര്‍ ശ്രമിച്ചത്. ആര്‍ എസ് എസ് നാലാം ഗ്രേഡ് 14,500 രൂപയില്‍ നിന്ന് 13,900 രൂപയായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ കുരുമുളക് വില്‍പ്പനക്ക് ഇറങ്ങി. ഗാര്‍ബിള്‍ഡ് കുരുമുളക് വില 1100 രൂപ കുറഞ്ഞ് 60,200 രൂപയായി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 58,300 ല്‍ നിന്ന് 57,200 രൂപയായി. വിയെറ്റ്‌നാമില്‍ സീസണ്‍ അടുത്താണ് വിലയെ ബാധിച്ചത്. രണ്ട് ലക്ഷം ടണ്‍ കുരുമുളക് ഇക്കുറി അവിടെ വിളയുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണയില്‍ അവര്‍ ടണ്ണിന് 5000-5500 ഡോളറിന് ക്വട്ടേഷന്‍ ഇറക്കി. ഇന്ത്യന്‍ വില ടണ്ണിന് 9500 ഡോളറാണ്. ഇന്ത്യന്‍ വിലയെക്കാള്‍ പകുതിയോളം താഴ്ത്തി ഉല്‍പ്പന്നം ലഭിച്ചാല്‍ ആഭ്യന്തര വ്യവസായികള്‍ ഇറക്കുമതിലേക്ക് ശ്രദ്ധതിരിക്കാം. വരള്‍ച്ച മുലം സംസ്ഥാനത്ത് കുരുമുളക് ഉത്പാദനം നേരത്തെ പ്രതീക്ഷിച്ചിനെകാള്‍ കുറവാണ്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട വില ലഭ്യമായാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവു. ഇറക്കുമതി കുരുമുളകിന് താഴ്ന്ന വിലയില്‍ പരിധി നിശ്ചയിച്ചാല്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിെയ മറികടക്കാനാവും.

ചുക്ക് ഇറക്കുമതി ഉയര്‍ന്നത് ആഭ്യന്തര ഉത്പാദകര്‍ക്ക് തിരിച്ചടിയായി. ചൈന, നൈജീരിയന്‍ ചുക്ക് ഉത്തരേന്ത്യയില്‍ എത്തിയതാണ് നാടന്‍ ചരക്കിന് ഡിമാണ്ട് മങ്ങാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 16,500-18,000 രൂപയിലുമായിരുന്ന ചുക്ക് ഇപ്പോള്‍ 12,000-13,000 രൂപയിലാണ് കൈമാറ്റം നടക്കുന്നത്. നാളികേരോത്പന്നങ്ങളുെട വില കുറഞ്ഞു. പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ചുരുങ്ങിയതാണ് വിലയെ ബാധിച്ചത്. സ്‌റ്റോക്ക് വില്‍പ്പക്ക് ഇറക്കാന്‍ മില്ലുകാര്‍ ഉത്സാഹിച്ചതോടെ എണ്ണ വില 13,100 ല്‍ നിന്ന് 12,800 രൂപയായി. പാം ഓയില്‍ വില കുറഞ്ഞതും നാളികേരോല്‍പ്പന്നങ്ങളില്‍ സമ്മര്‍ദ്ദം ഉളവാക്കി.
ലേലത്തിനുള്ള എലക്ക വരവ് അല്‍പ്പം ഉയര്‍ന്നു. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും രംഗത്ത് സജീവമാണ്. സീസണ്‍ അടുത്താണ് സ്‌റ്റോക്ക് ഇറക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. മികച്ചയിനം ഏലക്ക കിലോ 1117-1292 രൂപയിലാണ്. ശരാശരി ഇനങ്ങളുടെ വില കിലോ 881-1016 രൂപ.

കേരളത്തില്‍ സ്വര്‍ണ വില പവന് 22,320 രൂപയില്‍ സ്‌റ്റെഡിയായി വിപണനം നടന്ന ശേഷം ശനിയാഴ്ച്ച ഇടപാടുകളുടെ അവസാനം നിരക്ക് 22,400 ലേയ്ക്ക് കയറി. വിവാഹ സീസണായതിനാല്‍ ആഭരണ കേന്ദ്രങ്ങളില്‍ വില്‍പ്പന ഉയര്‍ന്നു. അന്താരാഷ്ട്ര വിപണി മുന്നേറ്റാന്‍ ശ്രമിച്ചെങ്കിലും നിക്ഷേപം പ്രതീക്ഷിച്ചതോതില്‍ വര്‍ധിച്ചില്ല. 1297 ഡോളര്‍ വരെ കയറി സ്വര്‍ണത്തിന് 1300 ലെ തടസം ഭേദിക്കാനാവാതെ വാരാന്ത്യം 1287 ഡോളറിലാണ്.

 

Latest