Connect with us

Gulf

ദാന വര്‍ഷം; ഇത്തിഹാദ് ഓരോ ടിക്കറ്റില്‍ നിന്നും ഒരു ദിര്‍ഹം സംഭാവന ചെയ്യും

Published

|

Last Updated

അബുദാബി: ദാന വര്‍ഷത്തിന്റെ ഭാഗമായി ഓരോ ടിക്കറ്റില്‍ നിന്നും ഒരു ദിര്‍ഹം സംഭാവന ചെയ്യുമെന്ന് യു എ ഇ യുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അറിയിച്ചു. യു എ ഇ യില്‍ വില്‍ക്കുന്ന ടിക്കറ്റില്‍ നിന്നാണ് സംഭാവന നല്‍കുക. മാനുഷിക പരിഗണയില്‍ ലോകത്തിന്റെ ഏത് ഭാഗത്തേക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഇത്തിഹാദ് കാര്‍ഗോ സൗജന്യമായി സൗകര്യം ചെയ്തു നല്‍കുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് വ്യക്തമാക്കി. പ്രാദേശിക, അന്തര്‍ദേശീയ പദ്ധതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ മാസം തന്നെ എമിറേറ്റ്‌സ് റെഡ്ക്രസന്റിന് നല്‍കും.

ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് റെഡ്ക്രസന്റുമായി സഹകരിക്കുവാന്‍ കഴിയുന്നതില്‍ ഇത്തിഹാദ് വിമാന കമ്പനിക്ക് ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പീറ്റര്‍ ബൗഗാര്‍ട്ട്‌നര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമാന്റ് അല്‍ അല്‍ ബുലൂക്കി എന്നിവര്‍ വ്യക്തമാക്കി.