National
ഭര്‍ത്താവ് ഇറച്ചി കഴിച്ചു; വിവാഹ മോചനം തേടി ഭാര്യ കോടതിയില്‍

അഹമ്മദാബാദ്: ഭര്‍ത്താവ് മാംസാഹാരം കഴിക്കുന്നുവെന്ന കാരണത്താല്‍ വിവാഹ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍ ഹര്‍ജി നല്‍കി. ഗുജറാത്തിലാണ് സംഭവം. റിമ റോഷി എന്ന 23കാരിയാണ് ഭര്‍ത്താവ് കരണ്‍ ചന്ദേലക്ക് എതിരെ കോടതിയെ സമീപിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ദമ്പതികള്‍.
ജയിന്‍ സമുദായത്തില്‍പെട്ട റിമ ബീഹാര്‍ സ്വദേശിയായ കരണുമായി പ്രണയത്തില്‍ എര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ റിമ ഒരു നിബന്ധന വെച്ചു. വിവാഹ ശേഷം കരന്‍ മാംസാഹാരം കഴിക്കാന്‍ പാടില്ലെന്ന്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ടിട്ടും കരണ്‍ തന്റെ വാഗ്ദാനം പാലിച്ചില്ലെന്നാണ് റിമയുടെ പരാതി.
---- facebook comment plugin here -----