Connect with us

National

ആദായ നികുതി റിട്ടേണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഇന്‍കംടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. അധാര്‍കാര്‍ഡ് വ്യക്തികളുടെ ഇഷ്ടത്തിനുസരിച്ച് തിരഞ്ഞെടുക്കാമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ ഇത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാറിന് എങ്ങിനെ കഴിയുമെന്നും ജസ്റ്റിസ് എ.കെ സിഖ്രി, ജസ്റ്റിസ് അശേക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ഇന്‍കം ടാക്‌സ് നിയമം സെക്ഷന്‍ 19എഎയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സി പി ഐ നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ബിനോയ് വിശ്വം സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കടലാസു കമ്പനികളുടെ പേരില്‍ ധാരാളം ഫണ്ടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് തടയാന്‍ വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നും അറ്റോണി ജനറല്‍ മുഗള്‍ രോഹിംടണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജനങ്ങളെ ബലംപ്രയോഗിച്ച് ചോദിക്കുന്നതാണോ വ്യാജ പാന്‍ കാര്‍ഡുകകള്‍ക്കും റേഷന്‍ഡ കാര്‍ഡുകള്‍ക്കും പരിഹാരമെന്ന് കോടതി ചോദിച്ചു.

ബിനോയ് വിശ്വത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാഥറും അഭിഭാഷകന്‍ ശ്രീറാം പ്രാകാട്ടുമാണ് ഹജരായത്.

---- facebook comment plugin here -----

Latest