ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം മറുപടി അര്‍ഹിക്കാത്തത്: കുഞ്ഞാലിക്കുട്ടി

Posted on: April 21, 2017 12:10 pm | Last updated: April 21, 2017 at 7:27 pm

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നില്‍ ലീഗ് മികച്ച നേട്ടമാണുണ്ടാക്കിയത്. ലീഗിനെതിരെയായ ചില നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. മലപ്പുറം ഉപ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം തിരുവനന്തപുരത്ത് സി എച്ച് ഹാളില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എം എല്‍ എ സ്ഥാനം രാജിവെക്കുന്ന കാര്യം ഇന്ന് ചേരുന്ന യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യും. സ്പീക്കറുമായും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.