Connect with us

Kasargod

റിയാസ് മൗലവി കൊലപാതകം: യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്‌

Published

|

Last Updated

റിയാസ് മൗലവി

കാസര്‍കോട്: കഴിഞ്ഞ മാസം 20ന് പഴയ ചൂരി ജുമാ മസ്ജിദിനകത്ത് വെട്ടേറ്റ് മരിച്ച റിയാസ് മൗലവിയുടെ കൊലപാതകത്തിലെ സംഘ് പരിവാര്‍ ഗൂഡാലോചന പുറത്ത് കൊണ്ടുവരിക, കൊലയാളികള്‍ക്കുമേല്‍ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയായി നാളെ് വൈകുന്നേരം നാല് മണിക്ക് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ യുവരോഷം സംഘടിപ്പിക്കും.

റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ കൊലയുമായി ബന്ധപ്പെട്ട ഗൂഡാലോചന അന്വേഷിച്ച് പുറത്ത് കൊണ്ടു വരാനോ, കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.
കുമ്പളയില്‍ എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലിയും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് കണ്ണൂര്‍ ജില്ലാ ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരിയും, ചട്ടംഞ്ചാലില്‍ കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് ബിലാലും, കാഞ്ഞങ്ങാട് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂരും, തൃക്കരിപ്പൂര്‍ ടൗണില്‍ ഹാഷിം അരിയിലും മുഖ്യപ്രഭാഷണം നടത്തും.

 

Latest