Connect with us

Sports

ഗെയ്‌ലിന് 10000; ബെംഗളുരുവിന് ജയം

Published

|

Last Updated

രാജ്‌കോട്ട് : ട്വന്റി20 ക്രിക്കറ്റില്‍ പത്തായിരം റണ്‍സ് എന്ന ചരിത്ര നേട്ടത്തില്‍ ആദ്യമെത്തുന്ന താരമായി വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്തു കൊണ്ടാണ് ഗെയില്‍ പത്തായിരം റണ്‍സ് എന്ന നാഴികക്കല്ലിലെത്തിയത്. ഗുജറാത്ത് ലയണ്‍സിനെതിരെ 38 പന്തില്‍ 77 റണ്‍സടിച്ചാണ് ഗെയില്‍ പുറത്തായത്.

അഞ്ച് ഫോറും ഏഴ് സിക്‌സറുകളും ഗെയിലിന്റെ ഇന്നിംഗ്‌സിന് മാറ്റേകുന്നു. വിരാട് കോഹ്ലി 50 പന്തില്‍ 64 റണ്‍സടിച്ചു. ഹെഡ് (30), ജാദവ് (38) പുറത്താകാതെ നിന്നു. ബാംഗ്ലൂര്‍ രണ്ട് വിക്കറ്റിന് 213 റണ്‍സ് നേടി. ഗുജറാത്തിന് 7 വിക്കറ്റിന് 192 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 21 റണ്‍സിന് ബെംഗളുരു ജയിച്ചു.