Connect with us

National

പാര്‍ട്ടിയും ഭരണവും ഐക്യത്തോടെ മുന്നേറണം: മുഖ്യമന്ത്രി പളനിസ്വാമി

Published

|

Last Updated

ചെന്നൈ: മുഖ്യമന്ത്രി പളനിസ്വാമി പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കുന്നതിനും സര്‍ക്കാറിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നതെന്ന് മുതിര്‍ന്ന എ ഐ എ ഡി എം കെ നേ താവ് കെ എ സെങ്കൊട്ടിയന്‍. വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ ത്തകരെ യോജിപ്പിക്കുന്നതിനുള്ള അ നൗദ്യോഗിക ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ് പളനിസ്വാമിയെ ഉദ്ധരിച്ച് സെങ്കൊട്ടിയന്‍ ഈ പ്രസ്താവന നടത്തിയത്. എ ഐ എ ഡി എം കെ (അമ്മ) വിഭാഗത്തിന്റെ പ്രസീഡിയം ചെയര്‍ മാനാണ് സെങ്കൊട്ടിയന്‍. വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും വിമത നേതാവുമായ ഒ പനീര്‍ശെ ല്‍വത്തെ അനുനയിപ്പിച്ച് കൂടെ കൊണ്ടുവരുന്നതിനായി കഴിഞ്ഞ ദിവസം രാത്രി നടന്ന മന്ത്രിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പളനിസ്വാമി പങ്കെടുത്തിരുന്നില്ല. അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനും തത്സ്ഥാനങ്ങള്‍ രാജിവെക്കാന്‍ തയ്യാറാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യത്തോട് പ്രതികരിക്കാന്‍ സെങ്കൊട്ടിയന്‍ തയ്യാറായില്ല. ഇരു പക്ഷവും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് രൂപം കൈവരുന്നതേയുള്ളൂ.
ലയന നടപടികളിലേക്ക് കടക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി പി തങ്കമണിയുടെ വസതിയില്‍ ഏതാനും മന്ത്രിമാര്‍ യോഗം ചേര്‍ന്ന് തര്‍ക്ക പരിഹാരത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച നടത്തിയിരുന്നു.