Connect with us

Kerala

യുഡിഎഫിലേക്ക് ഉടന്‍ ഇല്ലെന്ന് കെഎം മാണി

Published

|

Last Updated

കോട്ടയം: യു.ഡി.എഫിലേക്ക് ഉടന്‍ ഇല്ലെന്ന് കെ.എം മാണി. ചരല്‍കുന്ന് ക്യാമ്പില്‍ വെച്ച് കൈകൊണ്ട യുഡിഎഫ് വിടണമെന്ന തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎം മാണി യുഡിലേക്ക് തിരിച്ചുവരണമെന്ന എംഎം ഹസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗികമായ ക്ഷണമാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റാന്‍ ഉദ്ദേശ്യമില്ല. ഇക്കാര്യം മലപ്പുറത്തും വ്യക്തമാക്കിയതാണ്. മലപ്പുറത്ത് യുഡിഎഫിനല്ല മുസ്ലിം ലീഗിനാണ് പിന്തുണ നല്‍കിയതെന്നും മാണി പറഞ്ഞു.