മലപ്പുറം സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നതയില്ല: കുമ്മനം

Posted on: April 18, 2017 12:01 pm | Last updated: April 18, 2017 at 1:47 pm

പാലക്കാട്: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മലപ്പുറം പാര്‍ട്ടിയുടെ ശക്തികേന്ദ്രമല്ലെന്നിരിക്കെ വലിയ മുന്നേറ്റം ഉണ്ടായില്ലെങ്കിലും വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പാളിച്ചയും സംഭവിച്ചിട്ടില്ല. അദ്ദേഹം ദുര്‍ബലനല്ല. ആ മണ്ഡലത്തിലെ വോട്ടര്‍മാരെ നന്നായി അറിയുന്നയാളാണെന്നും ഇതിന് മുമ്പും അവിടെ മത്സരിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

ബിജെപി ദ്വിദിന സംസ്ഥാന നേതൃ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളേട് സംസാരിക്കുകയായിരുന്നു കുമ്മനം.