Connect with us

National

വിമാനറാഞ്ചല്‍ ഭീഷണി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ചെന്നൈ: വിമാനം റാഞ്ചുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് രാജ്യത്തെ മൂന്ന് പ്രമുഖ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിലാണ് അതീവ സുരക്ഷ ഒരുക്കിയത്. വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്ന് അജ്ഞാത സ്ത്രീയുടെ ഇമെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്. വിമാനത്താവളങ്ങളില്‍ ഏഴ് മടങ്ങ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ അകത്തേക്ക് കടത്തിവിടുന്നത്.

ശനിയാഴ്ച രാത്രി മുംബൈ പോലീസിനാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ 23 പേര്‍ ഉള്‍പ്പെടുന്നതായും ആറ് പേര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും ഇമെയിലില്‍ പറയുന്നു.

Latest