മീററ്റ് -ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റി; 10 പേര്‍ക്ക് പരിക്ക്‌

Posted on: April 15, 2017 10:39 am | Last updated: April 15, 2017 at 9:49 pm

ലഖ്‌നൗ: മീററ്റ് – ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസ് രാംപുരിന് സമീപം വെച്ച് പാളം തെറ്റി. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മീററ്റ് ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്നു രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ളസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രതികരിച്ചു.

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 25000 രൂപയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.